സ്കൂളിൽ വെടിവയ്പ്പ് നാല് മരണം; 9 പേർക്ക് ഗുരുതര പരിക്ക്

ജോർജ്ജിയ:  അമേരിക്കയിലെ ജോർജിയ സ്കൂളിൽ വെടിവയ്പ്പ്.  സ്കൂളിലെ വിദ്യാർത്ഥിയായ 14 വയസ്സുകാരനാണ് വെടിയുതിർത്തത്. ആക്രമണത്തിൽ നാലുപേർ മരണപ്പെട്ടു.  മരണപ്പെട്ടവരിൽ രണ്ടുപേർ അധ്യാപകരാണ്. വിദ്യാർത്ഥികളടക്കം  9 പേർക്ക് ഗുരുതര പരിക്കേറ്റു . ആക്രമണം നടത്തിയ വിദ്യാർത്ഥിയെ അധ്യാപകർ ചേർന്ന് പിടികൂടി പോലീസ് ഏൽപ്പിക്കുകയായിരുന്നു.
വിദ്യാർത്ഥിയെ ജുവൈനൽ ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം നാല് സ്കൂളുകളിൽ വെടിവയ്പ്പ് ഉണ്ടാകുമെന്ന തരത്തിൽ ഈമെയിൽ സന്ദേശം സ്കൂൾ അധികൃതർക്ക് ലഭിച്ചിരുന്നു. ഈ ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കൻ പോലീസ്.