കുവൈറ്റിൽ രണ്ടിടത്ത് തീപിടുത്തം

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ദസ്മ, അബു ഹലീഫ മേഖലകളിൽ രണ്ട് വ്യത്യസ്ത തീപിടുത്തങ്ങൾ ഉണ്ടായി. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു
ജനറൽ ഫയർഫോഴ്‌സിൻ്റെ കണക്കനുസരിച്ച്, ഇന്ന് രാവിലെ അബു ഹലീഫ ഏരിയയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി
ഉപകരണങ്ങൾക്കാണ് തീപിടിച്ചത് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ, ദസ്മ മേഖലയിൽ പുലർച്ചെ മറ്റൊരു തീപിടുത്തമുണ്ടായതായി അഗ്നിശമനസേന അറിയിച്ചു. ഈ സംഭവത്തിൽ മരം കടപുഴകി വീണ് തീപിടിക്കുകയും പിന്നീട് നിരവധി വാഹനങ്ങളിലേക്ക് പടരുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.