പാരീസ് : ഇന്ത്യയുടെ സ്വർണ്ണ മെഡൽ പ്രതീക്ഷയായിരുന്ന വിനേഷിന് ഭോഗട്ടിനു ഒളിമ്പിക്സിൽ അയോഗ്യത.
ഭാര പരിശോധനയിൽ ശരീരഭാരത്തിന്റെ അളവ് കൂടിയതിനെ തുടർന്നാണ് വിനേഷിന് അയോഗ്യത കൽപ്പിച്ചത്.
50 കിലോ വിഭാഗത്തിലെ ഗുസ്തിയിൽ
ഫൈനലിൽ എത്തിയ വിനേഷിന്റെ ഫൈനൽ മത്സരം ഇന്ന് നടക്കാനിരിക്കവേയാണ് ശരീരഭാരം കൂടിയതായി കണ്ടെത്തിയത്. അനുവദനീയമായ ശരീരഭാരത്തിന്റെ തൂക്കത്തിൽ 100 ഗ്രാമിന്റെ വർദ്ധനവാണ് പരിശോധനയിൽ കണ്ടെത്.
ഇന്നലെ മത്സരത്തിന് മുമ്പ് നടത്തിയ പരിശോധനയിൽ 50 കിലോഗ്രാം ഭാരവുമായിരുന്നു. അതേസമയം ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ 52 കിലോഗ്രാം ഭാരവും കാണിച്ചിരുന്നു.
ഒളിമ്പിക്സിന്റെ നിയമമനുസരിച്ച് എല്ലാദിവസവും ശരീരഭാരം അളക്കും. ഇതോടെ താരം നേടിയ എല്ലാ മെഡലുകളും നഷ്ടമാകും. ഇതോടെ കോർട്ടറിൽ വിനേഷിനോട് എതിരിട്ട് പുറത്തായ യുക്രെയിൻ താരം ഫൈനലിൽ മത്സരിക്കും.