ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിന്‍ഡോസ് ഉപഭോക്താക്കളെ വെട്ടിലാക്കിയ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് (BSOD) പിശകില്‍ വട്ടം ചുറ്റി മൈക്രോസോഫ്റ്റ്. ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് കാരണം സിസ്റ്റം പെട്ടെന്ന് ഷട്ട് ഡൗണുചെയ്യുകയും പുനരാരംഭിക്കുകയും ചെയ്യുന്നു. അടുത്തിടെയുണ്ടായ ക്രൗഡ്സ്‌ട്രൈക്ക് അപ്ഡേറ്റ് കാരണമാണ് പിശക് സംഭവിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് ഒരു സന്ദേശത്തില്‍ പറഞ്ഞു. സെന്‍ട്രല്‍ യുഎസ് മേഖലയിലെ ക്ലൗഡ് സര്‍വീസുകളിലെ തകരാര്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായി. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്ഫോമായ അസുറിനെ ബാധിക്കുന്ന ഒരു തകരാറാണ് എയര്‍ലൈനുകളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയതെന്നാണ് വിവരം.
വിന്‍ഡോസ് ഉപഭോക്താക്കള്‍ തകരറിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. ലാപ്‌ടോപ്പ് അല്ലെങ്കില്‍ പേര്‍സണല്‍ കംപ്യൂട്ടറുകള്‍ റീസ്റ്റാര്‍ട് ചെയ്യുന്നതിനിടയിലാണ് തകരാറുകള്‍ സൂചിപ്പിക്കുന്ന നീല സ്‌ക്രീനുകള്‍ പ്രത്യക്ഷപ്പെടുന്നത്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പവര്‍ പ്രൊഡക്റ്റിവിറ്റ് പ്ലാറ്റ്‌ഫോമായ 365നെ ഉള്‍പ്പടെയാണ് ഈ പ്രശ്‌നം ബാധിച്ചത്. ആയിരത്തിനടുത്ത് റിപ്പോര്‍ട്ടുകള്‍ നിലവില്‍ വന്നിട്ടുണ്ട്. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ തങ്ങളുടെ ചില ഓണ്‍ലൈന്‍ സേവനങ്ങള്‍ താല്‍ക്കാലികമായി ലഭ്യമല്ലെന്ന് ആകാശ എയര്‍ലൈന്‍സ് അറിയിച്ചു. നിലവില്‍ ഫ്‌ലൈറ്റ് അപ്ഡേറ്റുകള്‍ നല്‍കുന്നതില്‍ സാങ്കേതിക പ്രശ്നം നേരിടുന്നുണ്ടെന്നും സ്പൈസ്ജെറ്റ് പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍ മൈക്രോസോഫ്റ്റ് തകരാര്‍ മൂലം തങ്ങളുടെ സംവിധാനങ്ങളെ ബാധിച്ചതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. ”ഈ സമയത്ത് ബുക്കിംഗ്, ചെക്ക്-ഇന്‍, നിങ്ങളുടെ ബോര്‍ഡിംഗ് പാസിലേക്കുള്ള ആക്സസ്, ചില ഫ്‌ലൈറ്റുകള്‍ എന്നിവയെ ബാധിച്ചേക്കാം,” അത് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആഗോളതലത്തില്‍, Frontier Group Holdings Inc.ന്റെ ഒരു യൂണിറ്റായ, യുഎസ് ആസ്ഥാനമായുള്ള ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ്, രണ്ട് മണിക്കൂറിലധികം ഫ്‌ളൈറ്റുകള്‍ ഗ്രൗണ്ട് ചെയ്തു, മൈക്രോസോഫ്റ്റിന്റെ സേവനങ്ങളിലെ പ്രശ്‌നങ്ങളാണ് കാരണം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ബാങ്കുകളുടെ പ്രവര്‍ത്തനം, മാധ്യമസ്ഥാപനങ്ങള്‍, ഐ.ടി മേഖല തുടങ്ങിയ മേഖലകളെ തകരാര്‍ ബാധിച്ചു. യുഎസില്‍ 911 സേവനങ്ങളും ലണ്ടനിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സേവനങ്ങളും തടസപ്പെട്ടു. സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്കില്‍ ഉണ്ടായ പ്രശ്‌നം മൂലമാണ് വിന്‍ഡോസ് പണിമുടക്കിയത്