ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൾ

വാഷിംഗ്ടൺ : ടെക്ക് ഭീമനായ ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. കമ്ബനിയുടെ വോയിസ് അസിസ്റ്റന്‍റ് സര്‍വീസായ അലക്‌സയില്‍ നിന്നുമാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്.
ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതെന്നാണ് സൂചന. അലക്‌സയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ എത്ര പേരെ പിരിച്ചുവിടുമെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഹ്യുമന്‍ റിസോഴ്‌സ് ഉള്‍പ്പടെയുള്ള വിഭാഗങ്ങളില്‍ നിന്നും ഒട്ടേറെ ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടിരുന്നു.