പെരിയ ഇരട്ട കൊലപാതകം സിപിഎം നേതാക്കൾ ജയിലിന് പുറത്തേയ്ക്ക്

കാസർകോട് : പെരിയ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കൾ ഇന്ന് ജയിലിന് പുറത്തിറങ്ങും. ജാമ്യ ഉത്തരവ് ജയിലിൽ എത്തിച്ചു. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതോടെയാണ് ഇവർക്ക് പുറത്തേക്കിറങ്ങാനുള്ള വഴിയൊരുങ്ങിയത്.
സ്വീകരിക്കാനായി കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം ബി ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി നേതാക്കളും പ്രവർത്തകരും ഇവരെ സ്വീകരിക്കാനായി ജയിലിനു മുന്നിൽ എത്തിയിട്ടുണ്ട്.
14ാം പ്രതിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ. മണികണ്ഠൻ, 20ാം പ്രതി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21ാം പ്രതി ലോക്കൽ കമ്മിറ്റി അംഗം രാഘവൻ വെളുത്തോളി (രാഘവൻനായർ), 22ാം പ്രതിയും ലോക്കൽ കമ്മിറ്റി അംഗവുമായ കെ.വി. ഭാസ്കരൻ എന്നിവർക്ക് 5 വർഷവും സിബിഐ കോടതി ശിക്ഷ വിധിച്ചിരുന്നു.
തെളിവു നശിപ്പിക്കലും പ്രതികളെ സഹായിക്കലുമാണു ഇവർക്കെതിരെ കോടതി കണ്ടെത്തിയ കുറ്റങ്ങൾ.