എ.ഡി.എമ്മിന്റെ ആത്മഹത്യ പി.പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

കണ്ണൂർ : എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യ ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പോലീസ്‌.
പി.പി ദിവ്യയെ പ്രതിചേർത്ത റിപ്പോർട്ട് തളിപ്പറമ്പ് സബ്ബ് ഡിവിഷണൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു.10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ദിവ്യക്കെതിരെ ചുമത്തിയിട്ടുണ്ട്.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലീസ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.
നവീന്റെ സഹോദരന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പോലീസ് നേരത്തെ തയ്യാറായിരുന്നില്ല.

കക്ഷി രാഷ്ട്രീയ ഭേദമന്യേ രക്ഷ്‌ടീയക്കാരും സർവീസ് സംഘടനകളും പൊതുജനങ്ങളും പി.പി ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു.

സ്വന്തം ജില്ലയായ പത്തനംതിട്ടയിലേയ്ക്ക് സ്ഥലം മാറി പോകുന്ന ചടങ്ങിൽ വിളിക്കാതെ വന്ന പി.പി ദിവ്യ നവീൻ ബാബുവിനെതിരെ തെളിവില്ലാത്ത അഴിമതി ആരോപണം നടത്തിയതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പൊതുവെയുള്ള ആരോപണം.

അതേസമയം പരാതിക്കാരനും സർക്കാർ ജീവനക്കാരനുമായ പ്രസന്നന് പെട്രോൾ പമ്പിനുള്ള അനുമതി ലഭിച്ചതിൽ ഭാരത് പെട്രോളിയത്തോട് റിപ്പോർട്ട് തേടി പെട്രോളിയം വന്താലയം.കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് പെട്രോളിയം മന്ത്രാലയം വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്.