കൊച്ചി : തീരമേഖലയെ അധികൃതർ അവഗണിക്കുന്നെന്ന് ആരോപിച്ച് വൈപ്പിൻ ചെറായി സംസ്ഥാനപാത ഉപരോധിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് റോഡ് ഉപരോധിക്കുന്നത്.
രാവിലെ 8 മണി മുതൽ ആണ് തിരക്കേറിയ എറണാകുളം എടവനക്കാട് റോഡ് പ്രദേശവാസികൾ ഉപരോധിക്കുന്നത്. കനത്ത മഴയെത്തും തുടരുകയാണ് സമരാഗ്നി. തങ്ങളുടെ സ്വത്തിനും ജീവനും വേണ്ടി ആരംഭിച്ച പ്രതിഷേധ സമരമാണിതെന്നും, ആവശ്യം നേടിയെടുക്കാതെ പിന്നോട്ടില്ലന്നുമാണ് സമരക്കാർ പറയുന്നത്. കാലാകാലങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്താൻ സർക്കാർ ശ്രമിക്കുന്നില്ല. സർക്കാർ പറഞ്ഞ വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കിയിട്ടില്ല. ഇലക്ഷൻ സമയത്ത് നൽകുന്ന വാഗ്ദാനങ്ങൾ മോഹന വാഗ്ദാനങ്ങൾ ആയി മാറി. കഴിഞ്ഞ വർഷത്തെ കനത്ത മഴയിൽ കടലിൽ നിന്നുള്ള ഉപ്പുവെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു.അന്ന് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
അതേസമയം പ്രതിഷേധം ആരംഭിച്ച മണിക്കൂറുകൾ പിന്നിട്ടിട്ടും ബന്ധപ്പെട്ട അധികാരികൾ ആരും സംഭവസ്ഥലത്ത് എത്തിയിട്ടില്ല.