തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും മുതിർന്ന മാധ്യമപ്രവർത്തകനുമായ സിബി കാട്ടാമ്പള്ളി (63) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തങ്കമണിയിലെ പൊലീസ് അതിക്രമം പുറത്ത് കൊണ്ടുവന്നത് അടക്കം നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ കേരളത്തിൽ വലിയ ചർച്ചയായി. മാധ്യമപ്രവർത്തന മികവിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്റ്റേറ്റ്സ് മാൻ അവാർഡ്, ലാഡ് ലി മീഡിയ അവാർഡ് അടക്കം നിരവധി ദേശീയ- അന്താരാഷ്ട്രാ പുരസ്ക്കാരങ്ങൾ നേടി.
ഭാര്യ: കൊച്ചുറാണി ജോർജ്. മക്കൾ: അമ്മു ജോർജ് (അയർലൻഡ്), തോമസ് ജോർജ്. മരുമകൻ: അരുൺ പുളിക്കൻ