മേയർ ആര്യ രാജേന്ദ്രനും , എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.

തിരുവനന്തപുരം : മേയർ – ഡ്രൈവർ തർക്കത്തിൽ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനെതിരെയും ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്തു പോലീസ്.

ഡ്രൈവർ യദു സമർപ്പിച്ച ഹർജിയിൽ കോടതിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് ഇരുവർക്കും എതിരെ വീണ്ടും കേസെടുത്തത്. നേരത്തെ അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹർജിയിൽ ഇരുവർക്കെതിരെ നിസ്സാര വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.