കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസിൽ ഇ ഡിയ്ക്ക് തിരിച്ചടി. തോമസ് ഐസക്കിന്റെ അറസ്റ്റ് നടപടികൾ പാടില്ലെന്ന ഉത്തരവ് നീട്ടി ഹൈക്കോടതി.
ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്നും കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച് പറഞ്ഞു.
ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻ്റ് ആക്ട്) ചട്ടലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണ് തോമസ് ഐസക്കിനോട് നേരിട്ടു ഹാജരാകാൻ ഇ .ഡി. തുടർച്ചയായി ആവശ്യപ്പെടുന്നത്.
എന്നാൽ ഇ . ഡി യുടെ ആവശ്യം നിരാകരിച്ച തോമസ് ഐസക്ക് കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്.
രണ്ടര വർഷമായി കിഫ്ബിയുമായി ബന്ധമില്ല. അതിനാൽ ഇ. ഡി യോട് ഒന്നും പറയാനുമില്ല. കോടതി പറഞ്ഞാൽ ഇ. ഡിക്കു മുന്നിൽ ഹാജരാകുമെന്നും തോമസ് ഐസക് പ്രതികരിച്ചിരുന്നു.