ദില്ലി : ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. 2017 ലെ കമ്പനി നിയമഭേദഗതി റദ്ദാക്കി സുപ്രീംകോടതി . ഇലക്ട്രൽ ബോണ്ട് റദ്ദാക്കണമെന്നും ഭരണഘടന ബഞ്ച് ഉത്തരവിട്ടു.
ഇലക്ട്റൽ ബോണ്ട് വിവരാവകാശ നിയമനത്തിന്റെ നഗ്നമായ ലംഘനം എന്ന് വ്യക്തമാക്കിയ കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ
രാഷ്ട്രീയ പാർട്ടികള്‍ക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ട്. സംഭാവന നല്‍കുന്നവർക്ക് രാഷ്ട്രീയ പാർട്ടികളില്‍ സ്വാധീനം കൂടും. രാഷ്ട്രീയ പാർട്ടികള്‍ക്ക് നല്കുന്ന സംഭാവനകള്‍ രഹസ്യമാക്കി വെക്കാനാകില്ല .വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധം.ഇലക്ടറല്‍ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നു.കള്ളപണം തടയാനുള്ള നടപടി എന്ന പേരില്‍ മാത്രം ഇത് മറച്ചു വയ്ക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി, വ്യക്തികളുടെ സംഭാവനകളെക്കാള്‍ കമ്പനികളുടെ സംഭാവനകള്‍ രാഷ്ട്രീയ പാർട്ടികളില്‍ സ്വാധീനം ചെലുത്തും.ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടി.ഇലക്ട്രല്‍ ബോണ്ടിനായി കമ്പനി നിയമത്തില്‍ വരുത്തിയ ഭേദഗതി ഭരണഘടന വിരുദ്ധം.
വിവരാവകാശം നിയമത്തിന്റെ ലംഘനമെന്നും കോടതി വ്യക്തമാക്കി.
2019 മുതൽ ഉള്ള സംഭാവനകളുടെ മുഴുവൻ വിവരങ്ങളും മൂന്നാഴ്ചയ്ക്കുള്ള എസ്ബിഐ സുപ്രീംകോടതിക്ക് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.