ശുഭപ്രതീക്ഷകളുമായി 2024 ലേക്ക് കടക്കുന്ന ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്ക് വര്‍ഷത്തിന്റെ ആദ്യ ദിവസം തന്നെ ഒരു ശുഭവാര്‍ത്ത എത്തിയിരിക്കുന്നു.
നിരവധി ഇന്ത്യക്കാരുടെ ഇഷ്ട ബ്രാൻഡായ ഓപ്പോ (OPPO) തങ്ങളുടെ റെനോ സീരീസിലെ പുത്തൻ സ്മാര്‍ട്ട്ഫോണുകള്‍ ജനുവരി 10 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം (2023) ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഓപ്പോ റെനോ 10 സീരീസിന്റെ പിൻഗാമിയായി പുതിയ ഓപ്പോ റെനോ 11 സീരീസ് (Oppo Reno 11 series) ആണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് എത്തുന്നത്. രണ്ട് മാസം മുൻപ് റെനോ 11 സീരീസ് ചൈനയില്‍ ലോഞ്ച് ചെയ്തിരുന്നു.
ചൈനയില്‍ ലോഞ്ച് ചെയ്തതു മുതല്‍ എപ്പോഴാണ് ഓപ്പോ റെനോ 11 സീരീസ് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുക എന്ന ചോദ്യമുയര്‍ന്നിരുന്നു. ഇപ്പോള്‍ ആ ചോദ്യത്തിന് ഏകദേശ ഉത്തരമായിരിക്കുന്നു. ജനുവരി 10 ന് ഓപ്പോ റെനോ 11 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് ഒരു പ്രമുഖ ടിപ്സ്റ്റര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഓപ്പോ റെനോ 11 ജനുവരി ആദ്യ ആഴ്ചകളില്‍ ഇന്ത്യയിലും ആഗോളതലത്തിലും ലോഞ്ച് ചെയ്യുമെന്ന് കഴിഞ്ഞ ആഴ്ച ടിപ്സ്റ്റര്‍ ഇഷാൻ അഗര്‍വാള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഓപ്പോ റെനോ 11 സീരീസ് ജനുവരി 11ന് മലേഷ്യയില്‍ ലോഞ്ച് ചെയ്യുമെന്ന് അധികൃതല്‍ സ്ഥിരീകരിച്ചിരുന്നു.
ഇപ്പോള്‍ ടിപ്സ്റ്റര്‍ വെളിപ്പെടുത്തുന്ന വാര്‍ത്തയെന്തെന്നാല്‍ മലേഷ്യയിലെ ലോഞ്ചിന് ഒരുദിവസം മുമ്ബ് റെനോ 11 സീരീസ് ഇന്ത്യയില്‍ എത്തും എന്നാണ്. അതായത് മലേഷ്യയിലെ ലോഞ്ച് ജനുവരി 11ന് ആണ്. അതിനും ഒരു ദിവസം മുമ്ബ് എന്ന് പറയുമ്ബോള്‍ ജനുവരി 10ന് ഓപ്പോ റെനോ 11 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെടും.
ഓപ്പോ റെനോ 11 സീരീസില്‍ ഓപ്പോ റെനോ 11(OPPO Reno 11), റെനോ 11 പ്രോ (OPPO Reno 11 Pro) എന്നിങ്ങനെ രണ്ട് സ്മാര്‍ട്ട്ഫോണുകളാണ് ചൈനയില്‍ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് ഫോണുകളും ഇന്ത്യയിലും ലോഞ്ച് ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവയുടെ ഇന്ത്യയിലെ വില എന്തായിരിക്കും എന്നതില്‍ വ്യക്തതയില്ല.
അടുത്ത ആഴ്ച ലോഞ്ച് പ്രതീക്ഷിക്കുന്നതിനാല്‍ അതിനോട് അടുത്തുള്ള ദിവസങ്ങളില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ഓപ്പോ റെനോ 11 സീരീസിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ റെനോ 11 സീരീസിന്റെ ലോഞ്ച് ഔദ്യോഗികമായി വരും ദിവസങ്ങളില്‍ പ്രഖ്യാപിച്ചേക്കാം. നിലവില്‍ ചൈനയില്‍ ലോഞ്ചായ റെനോ 11 സീരീസിന്റെ ഫീച്ചറുകള്‍ ലഭ്യമാണ്, അവ ഇതാ.
ഓപ്പോ റെനോ 11 മീഡിയടെക് ഡിമെൻസിറ്റി 8200 ചിപ്സെറ്റ് കരുത്താക്കിയാണെത്തുന്നത്. റെനോ 11 പ്രോയില്‍ സ്നാപ്ഡ്രാഗണ്‍ 8 ജെൻ+1 ചിപ്സെറ്റാണ് ഉള്ളത്. ഈ ഫോണുകളിലെ മറ്റ് ഫീച്ചറുകള്‍ ഏറിയും കുറഞ്ഞും ഏതാണ്ട് ഒരുപോലെയാണ്. റെനോ 11ല്‍ 6.7 ഇഞ്ച് FHD+ കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയും പ്രോ മോഡലില്‍ 6.74 ഇഞ്ച് ഡിസ്പ്ലേയും നല്കിയിരിക്കുന്നു.
120Hz റിഫ്രഷ് റേറ്റും പരമാവധി 240Hz ടച്ച് സാംപ്ലിംഗ് റേറ്റും ഈ ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നു. പ്രോ മോഡലിന് 1600nits ബ്രൈറ്റ്നസ് ഉണ്ട്. 8GB- 256GB, 12GB- 256GB, 12GB- 512GBഎന്നിങ്ങനെ മൂന്ന് റാം- സ്റ്റോറേജ് വേരിയന്റുകളില്‍ റെനോ 11ലഭ്യമാകും. അതേസമയം 12GB- 256GB, 12GB- 512GB എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പ്രോ എത്തുക.
അതേപോലെ ഓപ്പോ 11 മോഡലില്‍ 50MP സോണി LYT600 സെൻസര്‍, 32MP 2x ടെലിഫോട്ടോ ലെൻസ്, 8MP അള്‍ട്രാ-വൈഡ് ക്യാമറ എന്നവിയടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണുള്ളത്. ഫ്രണ്ടില്‍ 32MP സെല്‍ഫി ക്യാമറയും നല്കിയിരിക്കുന്നു. 11 പ്രോ മോഡലില്‍ 50MP IMX890 സെൻസര്‍ മെയിൻ ക്യാമറയായി നല്കിയിരിക്കുന്നു.
അതോടൊപ്പം 8MP അള്‍ട്രാ വൈഡ് ക്യാമറ, 32MP ടെലിഫോട്ടോ ക്യാമറ എന്നിവയും റെനോ 11 പ്രോയുടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റില്‍ ഉണ്ട്. കൂടാതെ സെല്‍ഫിക്കായി IMX709 സെൻസറോട് കൂടിയ 32MP RGBW ഫ്രണ്ട് ക്യാമറയും കാണാം.
ഓപ്പോ റെനോ 11 സീരീസിലെ രണ്ട് ഫോണുകളുടെയും ബാറ്ററി കപ്പാസിറ്റി വ്യത്യസ്തമാണ്. 67W ഫാസ്റ്റ് ചാര്‍ജിംഗുള്ള 4800mAh ബാറ്ററിയാണ് സ്റ്റാൻഡേര്‍ഡ് മോഡലിലുള്ളത്. അതേസമയം പ്രോ പതിപ്പില്‍ 80W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 4,700mAh ബാറ്ററി ആണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ സിം, 5ജി കണക്റ്റിവിറ്റി എന്നിവയും ഓപ്പോ റെനോ 11 സീരീസ് ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നു.
ചൈനയില്‍ ഓപ്പോ റെനോ 11ന്റെ 8GB + 256GB പ്രാരംഭമോഡലിന് 2499 യുവാൻ( ഏകദേശം 29,675 രൂപ) ആണ് വില. അതേപോലെ റെനോ 11 പ്രോയുടെ 12GB+256GB വേരിയന്റിന് 3499 യുവാനും(ഏകദേശം 41,100 രൂപ), 12GB+512GB വേരിയന്റിന് 3799 യുവാനും (ഏകദേശം 44,625 രൂപ) വിലയുണ്ട്.