ഐ ഫോണ്‍ 15-ന്റെ സ്റ്റാന്റേര്‍ഡ് മോഡലിന് 8000 രൂപയുടെ ഡിസ്കൗണ്ട്. ആപ്പിളിന്റെ അംഗീകൃത വില്‍പ്പനക്കാരായ iNvent-ഇല്‍ നിന്ന് വാങ്ങുന്ന ഫോണിനാണ് ഈ ഡിസ്കൗണ്ട് ലഭിക്കുന്നത്.
ഫോണ്‍ വില്‍പനയ്ക്കെത്തി ഏകദേശം മൂന്ന് മാസങ്ങള്‍ പിന്നിടുമ്ബോഴാണ് പുതിയ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്ലാക്ക് ഫ്രൈഡേ എന്നാണ് ഈ ഓഫര്‍ വില്‍പനയുടെ പേര്.
ഓഫര്‍ നിലവില്‍ വരുന്നതോടെ ഐഫോണിന്റെ വില 71,900 രൂപയായി കുറയുന്നതായിരിക്കും. ഈ ഫോണിന്റെ യഥാര്‍ത്ഥ വില 79,900 രൂപ ആണ്. എന്നാല്‍ iNvent-ന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇപ്പോള്‍ ഈ ഫോണ്‍ 76,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. 3,000 രൂപയാണ് ഇത്തരത്തില്‍ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ബാങ്ക് ഓഫറുകള്‍ കൂടി ചേരുമ്ബോഴാണ് ഓഫര്‍ 8000 രൂപയിലേക്ക് എത്തുന്നത്.
നിങ്ങള്‍ എച്ച്‌ഡിഎഫ്സി ബാങ്കിന്റെ കാര്‍ഡ് ഉപയോഗിച്ചാണ് ഐഫോണ്‍ സ്വന്തമാക്കാൻ ശ്രമിക്കുന്നതെങ്കില്‍ 5,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറിന് നിങ്ങള്‍ അര്‍ഹനാണ്. ഇങ്ങനെ രണ്ട് ഓഫറുകള്‍ തമ്മില്‍ ചേരുമ്ബോഴാണ് മൊത്തത്തില്‍ 8000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കുന്നത്. അതേ സമയം ഐഫോണിൻ 15 സ്റ്റാന്റേര്‍ഡ് മോഡലിന്റെ കറുപ്പ് കളര്‍ ഓപ്ഷന് മാത്രമാണ് ഈ ഓഫര്‍ ബാധകം എന്നാണ് iNvent അറിയിച്ചിരിക്കുന്നത്. നിലവില്‍ മികച്ച അഭിപ്രായമാണ് ഐഫോണ്‍ 15 ഫോണുകള്‍ക്ക് ലഭിക്കുന്നത്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ആപ്പിള്‍ പുതിയ സീരീസ് ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ആപ്പിള്‍ ആദ്യമായി യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട് അവതരിപ്പിച്ച മോഡലുകളാണ് ഐഫോണ്‍ 15 സീരീസ്. നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിന്റെ ചാര്‍ജര്‍ ഉപയോഗിച്ച് ഈ ഫോണുകള്‍ ചാര്‍ജ് ചെയ്യാവുന്നതാണ്. ഇതിന് പുറമെ ഏറ്റവും പുതിയ ചിപ്സെറ്റ്, 15. 4K സിനിമാറ്റിക് മോഡ്, പഞ്ച്-ഹോള്‍ ഡിസ്‌പ്ലേ, 48 മെഗാപിക്‌സല്‍ ക്യാമറ എന്നിവയെല്ലാം ഫോണിന്റെ മാറ്റ് കൂട്ടുന്നുണ്ട്.
ഐഫോണ്‍ 14 സീരീസ് ഫോണുകളുടെ പിൻഗാമി എന്ന തരത്തിലാണ് ആപ്പിള്‍ ഐഫോണ്‍ 15 സീരീസ് ഫോണുകള്‍ പുറത്തിറക്കിയത്. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നീ ഫോണുകളാണ് ഈ സീരീസില്‍ പുറത്തിറക്കിയിരിക്കുന്നത്. പല ഫീച്ചറുകളിലും ഐഫോണ്‍ 14-ല്‍ നിന്ന് അപ്ഡേറ്റ് ചെയ്താണ് പുതിയ സീരീസ് ആപ്പിള്‍ അവതരിപ്പിച്ചത്.
പെര്‍ഫോമൻസിന്റെ കാര്യത്തില്‍ പുതിയ ഫോണുകള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാറ്ററി ലൈഫ് മാത്രമാണ് പിന്നോക്കം നില്‍ക്കുന്നത്. ഒരു ഫുള്‍ ചാര്‍ജില്‍ ഒരു ദിവസത്തിനും താഴെ മാത്രമെ ബാറ്ററി ലൈഫ് ലഭിക്കു എന്നാണ് കസ്റ്റമര്‍ റിവ്യൂകളില്‍ നിന്ന് അറിയാൻ സാധിക്കുന്നത്. അതേ സമയം പുതിയ ഫോണുകള്‍ പുറത്തിറക്കിയതിന് പിന്നാലെ നിരവധി ഓഫറുകളും ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ നിരവധി ആളുകളാണ് ഐഫോണ്‍ 15 സ്വന്തമാക്കിയത്.
ഐഫോണ്‍ 15 പുറത്തിറങ്ങിയതോടെ ഐഫോണ്‍ 14, 13 തുടങ്ങിയ ഫോണുകള്‍ക്കും വലിയ രീതിയില്‍ വില കുറഞ്ഞിരുന്നു. ഇത്തരത്തിലും നിരവധി ആപ്പിള്‍ ഫോണുകള്‍ അടുത്തിടെ വിറ്റുപോയിരുന്നു. നിങ്ങളുടെ പക്കല്‍ 50,000 രൂപയോളം ബജറ്റ് ഉണ്ടെങ്കില്‍ ഇപ്പോള്‍ ഐഫോണ്‍ 13 വാങ്ങുന്നത് പരിഗണിക്കാവുന്നതാണ്. ആമസോണ്‍ പോലുള്ള പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റുകളില്‍ ഐഫോണ്‍ 13 ഇപ്പോള്‍ 50,000 രൂപയ്ക്ക് ലഭ്യമാണ്.
ഐഫോണ്‍ 13 ഒരു 5ജി ഫോണ്‍ ആണ് എന്നകാര്യം ശ്രദ്ധിക്കേണ്ടതാണ്. അതേ സമയം ഐഫോണ്‍ 12 മുതല്‍ താഴെക്കുള്ള മോഡലുകള്‍ വാങ്ങാതിരിക്കുന്നതായിരിക്കും നല്ലത്. കാരണം ഇപ്പോഴത്തെ സാങ്കേതിക വിദ്യയും ഐഫോണ്‍ 12 ഇറങ്ങുന്നതിന് മുമ്ബുള്ള സാങ്കേതിക വിദ്യയും തമ്മില്‍ വ്യത്യാസം ഉണ്ട്. ഔട്ട് ഡേറ്റഡ് ആയിട്ടുള്ള സാങ്കേതിക വിദ്യകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഐഫോണ്‍ 15 വാങ്ങാൻ കഴിയാത്തവര്‍ക്ക് ഐഫോണ്‍ 14, 13 ആണ് മികച്ച ഓപ്ഷനുകള്‍.