കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റി! കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ

[ad_1]

ഉപഭോക്താക്കൾക്ക് താങ്ങാനാകുന്ന തരത്തിൽ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. അതുകൊണ്ടുതന്നെ ബിഎസ്എൻഎൽ പുറത്തിറക്കുന്ന ഓരോ പ്ലാനുകളും ജനകീയമായി മാറാറുണ്ട്. ഇത്തവണ കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റി നൽകുന്ന പുതിയൊരു പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. 50 രൂപയിൽ താഴെ മാത്രം റീചാർജ് ചെയ്താൽ 30 ദിവസം വരെയാണ് ഉപഭോക്താക്കൾക്ക് വാലിഡിറ്റി ലഭിക്കുക. പ്ലാനുകളുടെ യഥാർത്ഥ നിരക്കിനെ കുറിച്ചും, മറ്റ് ഓഫറുകളെ കുറിച്ചും പരിചയപ്പെടാം.

30 ദിവസത്തെ വാലിഡിറ്റി ലഭിക്കാൻ ഉപഭോക്താക്കൾ 48 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. ഈ പ്ലാനിന് കീഴിൽ കോളിംഗ് സൗകര്യം ലഭ്യമാണ്. കോളുകൾക്ക് മിനിറ്റിന് 20 പൈസ നിരക്കിലാണ് ഈടാക്കുക. ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കുകയില്ല. അതുകൊണ്ടുതന്നെ കോളിംഗ് മാത്രം ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന പ്ലാനാണ് 48 രൂപയുടെത്. അതേസമയം, ആക്ടീവ് ആയിട്ടുള്ള ഒരു അടിസ്ഥാന പ്ലാൻ ഉണ്ടെങ്കിൽ മാത്രമാണ് 48 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കളുടെ കോളിംഗ് ആവശ്യം നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാനിന് രൂപം നൽകിയിരിക്കുന്നത്.



[ad_2]