ക്രോമ സ്റ്റോറിൽ ഡിസ്കൗണ്ടുകളുടെ പെരുമഴ! ഓപ്പോ റെനോ 8ടി 5ജി ഓഫർ വിലയിൽ സ്വന്തമാക്കാൻ അവസരം

[ad_1]

ആഘോഷ വേളകളിൽ സ്മാർട്ട്ഫോണുകൾ അടക്കമുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വമ്പൻ കിഴിവുകൾ ലഭിക്കാറുണ്ട്. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളും, നിരവധി ഓഫ്‌ലൈൻ സ്റ്റോറുകളും ഗംഭീര ഡിസ്കൗണ്ടാണ് സ്മാർട്ട്ഫോണുകൾക്ക് നൽകാറുള്ളത്. ഇത്തവണ ഉപഭോക്താക്കൾക്കായി ക്രോമ സ്റ്റോറാണ് ഓഫർ വിലയിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാക്കുന്നത്. ഓപ്പോയുടെ ഏറ്റവും മികച്ച സ്മാർട്ട്ഫോണായ ഓപ്പോ റെനോ 8ടി 5ജി ഓഫർ വിലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറക്കിയ ഈ ഹാൻഡ്സെറ്റിന് നിരവധി ആരാധകരാണ് ഉള്ളത്. ക്രോമാ സ്റ്റോറിൽ ഓപ്പോ റെനോ 8ടി 5ജി ഹാൻഡ്സെറ്റിന് ലഭിക്കുന്ന ഓഫറുകളെ കുറിച്ച് അറിയാം.

ഈ വർഷം ഫെബ്രുവരി ആദ്യ വാരമാണ് ഓപ്പോ റെനോ 8ടി 5ജി ഇന്ത്യൻ വിപണിയിൽ എത്തിയത്. ലോഞ്ച് ചെയ്യുന്ന സമയത്ത് 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന്റെ വില 29,999 രൂപയായിരുന്നു. നിലവിൽ, ഈ ഹാൻഡ്സെറ്റ് ക്രോമയിൽ 12,765 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ, എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ എന്നിവ ഉപയോഗിച്ച് ഫോൺ പർച്ചേസ് ചെയ്യുകയാണെങ്കിൽ 750 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. മിഡ്നൈറ്റ് ബ്ലാക്ക്, സൺറൈസ് ഗോൾഡ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് ലഭ്യമാക്കുക. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുകയുള്ളൂ എന്ന് ക്രോമ വ്യക്തമാക്കിയിട്ടുണ്ട്.

[ad_2]