പുത്തൻ അഴിച്ചുപണികളുമായി ജിയോസിനിമ, ഐപിഎലിന് ശേഷം നിരക്ക് കൂട്ടിയേക്കും
ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയ ജിയോസിനിമ പുത്തൻ അഴിച്ചുപണികളുമായി രംഗത്ത്. റിപ്പോർട്ടുകളുമായി, ഐപിഎൽ മത്സരങ്ങൾക്ക് ശേഷം ജിയോസിനിമയുടെ നിരക്കുകൾ വർദ്ധിപ്പിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തുടങ്ങിയവയുമായി ഏറ്റുമുട്ടുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
ഘട്ടം ഘട്ടമായി ജിയോ പുതിയ സിനിമകളും വെബ് സീരീസുകളും ഉൾപ്പെടുത്തുന്നതാണ്. അതേസമയം, കൃത്യമായ നിരക്ക് വർദ്ധനയെ കുറിച്ചുള്ള വിവരങ്ങൾ ജിയോ പുറത്തുവിട്ടിട്ടില്ല. താരതമ്യേന കുറഞ്ഞ നിരക്കിലാണ് പ്ലാനുകൾ അവതരിപ്പിക്കാൻ സാധ്യത. ഇതിലൂടെ കമ്പനി വരുമാനം ഉയർത്താൻ സാധിക്കുന്നതാണ്.
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളും, ഐപിഎൽ മത്സരങ്ങളും സൗജന്യമായാണ് ജിയോസിനിമ ആരാധകർക്ക് ലഭ്യമാക്കിയിട്ടുള്ളത്. ജിയോ വരിക്കാർക്ക് പുറമേ, എല്ലാ ടെലികോം സേവന ദാതാക്കൾക്കും ആക്സസ് ചെയ്യാൻ സാധിക്കുന്ന തരത്തിലായിരുന്നു ജിയോസിനിമയുടെ പ്രവർത്തനം. 12 വ്യത്യസ്ഥ ഭാഷകളിലാണ് ഐപിഎൽ മത്സരങ്ങൾ കാണാൻ കഴിയുക.