വിശ്വം കീഴടക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

ട്വന്റി ട്വന്റി ക്രിക്കറ്റ് ലോകകപ്പിൽ വിജയിച്ച ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ന് ട്വിറ്ററിലൂടെ ആണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ ടീമിനുള്ള പാരിതോഷികം പ്രഖ്യാപിച്ചത്. 
പരാജയത്തിലേക്ക് കൂപ്പകുത്തിയ കളി തിരിച്ചുപിടിച്ചു വിജയത്തിലേക്ക് എത്തിച്ചത് ടീമിന്റെ ഒത്തിണക്കം ആണെന്ന് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് ജയ് ഷാ പറഞ്ഞു.

വിജയിച്ച ടീം അംഗങ്ങളെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ടീം അംഗങ്ങൾക്ക് വിരുന്നുരുക്കും.