കർണാടക : ബാംഗ്ലൂരിൽ ബിജെപി നേതാവ് അറസ്റ്റിൽ. ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണയെ കുരുക്കിയ ലൈംഗിക ആരോപണ പരാതിക്ക് കാരണമായ ദൃശ്യങ്ങൾ പുറത്തുവിട്ട ബിജെപി നേതാവ് ദേവരാജ ഗൗഡയാണ് അറസ്റ്റിലായത്. ലൈംഗിക പീഡന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയുടെ ലൈംഗികപീഡന ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ഡി.കെ ശിവകുമാറിന്റെ നിർദ്ദേശപ്രകാരമാണെന്ന് ദേവരാജ ഗൗഡ വെളിപ്പെടുത്തിയിരുന്നു.
അതിനു തൊട്ടു പിന്നാലെയാണ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ദേവരാജ ഗൗഡെയെ അറസ്റ്റ് ചെയ്തത്.