രാഹുലിന്റെ പിതൃത്വത്തെ ചോദ്യംചെയ്ത് പി വി അൻവർ

കോഴിക്കോട് : രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി പിവി അൻവർ എംഎൽഎ. രാഹുൽ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള വിവാദ പരാമർശം രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോദിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നും, രാഹുൽ നെഹ്റു കുടുംബത്തിൽ നിന്നുള്ളതാണോ എന്ന് സംശയം ഉണ്ടെന്നുമാണ് പി വി അൻവർ പ്രസംഗമധ്യേ പറഞ്ഞത് .
ഗാന്ധി എന്ന പേര് കൂടെ ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുൽഗാന്ധി. രാഹുലിന്റെ പ്രവർത്തികൾ കാണുമ്പോൾ മോദിയുടെ ഏജന്റ് ആണോ എന്ന് സംശയമുണ്ടെന്നും പി വി അൻവർ പറഞ്ഞു.
അതേസമയം പി വി അൻവർ രാഹുൽ ഗാന്ധിയുടെ പിതാവിനെയാണ് പറഞ്ഞതെന്നും ഒരുകാലത്തും ക്ഷമിക്കാൻ കഴിയാത്ത വാക്കുകളാണ് പി.വി അൻവറിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. പിണറായി വിജയൻ ലൈസൻസ് കൊടുത്തതിനാലാണ് പി.വി അൻവർ ഇങ്ങനെ പ്രസംഗിച്ചത്. അധിക്ഷേപ പരാമർശത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.