തിരുവനന്തപുരം : കേരള സ്റ്റോറി സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ വിമർശനവുമായി സിപിഎം.
തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിജെപിയുടെ ഗൂഡ പ്രവർത്തനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ദൂരദർശനിലൂടെ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു
കേരളത്തിൽ മത ഭിന്നതയുടെ വിത്തിട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്, അതിന് ദൂരദർശൻ കൂട്ടുനിൽക്കരുതെന്നും, കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു .