പ്രാണപ്രതിഷ്ഠ ദിനം മുസ്ലീങ്ങള്‍ പള്ളികളിലും, വീടുകളിലും വിളക്ക് തെളിയിക്കണം: മുസ്ലിം സംഘടന നേതാവ്

ലക്നൗ : അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ എല്ലാ മുസ്ലീങ്ങളും ജയ് ശ്രീറാം വിളിക്കണമെന്ന് ദിയോബന്ദിലെ മുസ്ലീം സംഘടനാ നേതാവ് റാവു മുഷറഫ് അലി

എല്ലാ മുസ്ലീങ്ങളും പള്ളികളിലും ദര്‍ഗകളിലും വീടുകളിലും 11 തവണ രാമനാമം ജപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീരാമന്റെ ജന്മസ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നു. ലോകമെമ്ബാടുമുള്ള സനാതന വിശ്വാസികള്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ സന്തോഷിക്കുമ്ബോള്‍, മുസ്ലീം സമുദായക്കാരും ശ്രീരാമദേവനെ വരവേല്‍ക്കാൻ മുന്നിട്ടിറങ്ങണം . ജനുവരി 22 ന് വൈകുന്നേരം, മുസ്ലീം സമുദായത്തിലെ ആളുകള്‍ പള്ളികളിലും ദര്‍ഗകളിലും അവരുടെ വീടുകളിലും 5 വിളക്ക് വീതം തെളിയിക്കണം. കാരണം രാമൻ എല്ലാവരുടേതുമാണ്. രാമൻ എല്ലാവരുടെയും സ്വന്തമാണ്, രാമൻ എല്ലാ കണങ്ങളിലും ഉണ്ട്.

നമ്മളെല്ലാം ശ്രീരാമന്റെ പിൻഗാമികളാണ് . ശ്രീരാമനെ എതിര്‍ക്കുന്നവനും രാമക്ഷേത്രത്തെ എതിര്‍ക്കുന്നവനും ഇന്ത്യക്കാരനാകാൻ കഴിയില്ല. എല്ലാ മുസ്ലീങ്ങളും പള്ളികളിലും ദര്‍ഗകളിലും വീടുകളിലും 11 തവണ രാമനാമം ജപിക്കണമെന്നും അദ്ദേഹം പറഞ്ഞു .