ചെന്നൈ : പ്രശസ്ത സിനിമ താരം വിജയകാന്ത് അന്തരിച്ചു.71 വയസ്സായിരുന്നു അദ്ദേഹത്തിന്.കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയവെ ചെന്നൈയിൽ ആയിരുന്നു അന്ത്യം.
ഡി എം ഡി കെ സ്ഥാപക നേതാവും അധ്യക്ഷനുമായിരുന്നു വിജയകാന്ത്.
1952 ഓഗസ്റ്റ് 25ന് മധുരയിൽ ജനിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രം 1979ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആണ്. വില്ലനായി അഭിനയ ജീവിതമാരംഭിച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് തമിഴ് ജനതയുടെ പുരട്ച്ചി തലൈവർ ആയി മാറിയത്. 154 സിനിമകളിൽ വേഷമിട്ട വിജയകാന്ത് രണ്ട് തവണ എംഎൽഎയായി.
ജീവിതത്തിലും നിയമസഭയിലും സാധാരണക്കാരുടെ ആവശ്യങ്ങൾക്കായി ശക്തമായി വാദിച്ച അദ്ദേഹം നല്ലൊരു മനുഷ്യസ്നേഹിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു.
Next Post