തിരുവനന്തപുരം : മണിപ്പുരിനു പുറത്തു പഠിക്കുന്ന വിദ്യാർഥികൾ, സ്വത്തുവകകൾ നശിപ്പിക്കപ്പെട്ടതോ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നതോ ആയ മണിപ്പൂരി മാതാപിതാക്കളെ ആശ്രയിച്ചു കഴിയുന്ന വിദ്യാർഥികൾ എന്നിവർക്ക് സുരക്ഷ, വിദ്യാഭ്യാസം, താമസസ്ഥലം തുടങ്ങിയവയിലോ മറ്റു തരത്തിലോ ഉള്ള പ്രശ്നങ്ങളുണ്ടെങ്കിൽ സഹായത്തിനായി സംസ്ഥാനത്തെ ലീഗൽ സർവീസ് മെമ്പർ സെക്രട്ടറിയെ ബന്ധപ്പെടാം.
റിട്ട. ജസ്റ്റിസ് ഗീതാ മീത്തൽ അധ്യക്ഷയായ മൂന്നംഗ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ പുറപ്പെടിവിച്ചിട്ടുള്ള സുപ്രീംകോടതി വിധിയനുസരിച്ചാണു സംസ്ഥാനത്ത് ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറിയെ ഇതിനു ചുമതലപ്പെടുത്തിയിട്ടുള്ളത്. വിലാസം : ജോഷി ജോൺ, മെമ്പർ സെക്രട്ടറി, കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, നിയമ സഹായ ഭവൻ, ഹൈക്കോടതി. ഫോൺ – 0484 2396717, 2395717, 2562919.