ദില്ലി : വിവാഹങ്ങള്‍ സ്വദേശത്ത് വെച്ച് നടത്താൻ ശ്രമിക്കണമെന്ന് എന്ന് കുടുംബങ്ങളോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിദേശത്ത് വച്ച് തന്നെ വിവാഹം നടത്തണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും ഭാരതത്തില്‍ വച്ച് നടത്തമല്ലോ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി കുടുംബങ്ങളോട് അഭ്യര്‍ത്ഥിച്ചത്.
ചില കുടുംബങ്ങള്‍ വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്ന പ്രവണതയുണ്ട്. നമ്മുടെ രാജ്യത്ത് ചിലവഴിക്കപ്പെടേണ്ട പണം വിദേശത്തേക്ക് പോകുകയാണ്. ഇത് ഒഴിവാക്കാനാണ് താൻ ഇത്തരം ഒരു നിര്‍ദ്ദേശം മുന്നോട്ട് വയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിവാഹ സീസണില്‍ ഏകദേശം 5 ലക്ഷം കോടി രൂപയുടെ ബിസിനസാണ് നടക്കുന്നത്. വിവാഹഷോപ്പിംഗ് നടത്തുമ്ബോള്‍ ഇന്ത്യൻ നിര്‍മിത ഉത്പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. ഇത്തരം വിവാഹങ്ങളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് എന്തെങ്കിലും സേവനമോ മറ്റോ ചെയ്യാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ വിവാഹം ആഘോഷമാക്കാനുള്ള സംവിധാനം ഇന്നത്തെ സ്ഥിതി ഇല്ലായിരിക്കാം. എന്നാല്‍ ഇത്തരം പരിപാടികള്‍ ഇവിടെ തന്നെ സംഘടിപ്പിക്കുകയാണെങ്കില്‍ രാജ്യത്തെ സംവിധാനങ്ങളും വികസിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.