അഫ്ഗാനിസ്താന്റെ ഇന്ത്യയിലെ എംബസി അടച്ചുപൂട്ടി. സ്ഥിരമായാണ് എംബസി അടച്ചത്. 2023 നവംബര്‍ 23 മുതല്‍ ഈ നടപടി.
ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നുള്ള സ്ഥിരമായ വെല്ലുവിളികള്‍ മൂലമാണ് അടച്ചുപൂട്ടലെന്ന് അഫ്ഗാന്‍ എംബസി പറയുന്നു. സെപ്തംബര്‍ 30 മുതല്‍ എംബസിയുടെ പ്രവര്‍ത്തനം ചുരുക്കിയിരുന്നു. ഇന്ത്യാ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടായാല്‍ എംബസിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകുമെന്നും എംബസി അറിയിച്ചു.
അതേസമയം, കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഇന്ത്യയിലെ അഫ്ഗാന്‍ സമൂഹത്തിന്റെ അംഗസംഖ്യ ഗണ്യമായി കുറഞ്ഞുവരികയാണ്. അഫ്ഗാന്‍ അഭയാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും കച്ചവടക്കാരും രാജ്യം വിടുകയാണ്. 2021 ഓഗസ്റ്റ് മുതല്‍ ഈ ഇടിവ് തുടരുകയാണ്. ഈ കാലളയവില്‍ അനുവദിച്ച പുതിയ വിസ വളരെ ചുരുക്കമാണെന്നും റിപ്പോര്‍ട്ടുണ്ട്.