ഉഡുപ്പിയിൽ മാസ്ക് ധരിച്ചെത്തിയ അജ്ഞാതൻ യുവതിയെയും മൂന്ന് മക്കളെയും കുത്തിക്കൊന്നു
[ad_1]
ഉഡുപ്പി: കർണാടകയിൽ ഒരു കുടുംബത്തിലെ നാലുപേരെ കുത്തിക്കൊന്നു. ഹസീന (46), ഇവരുടെ 23, 21, 12 വയസുള്ള മക്കളുമാണ് കൊല്ലപ്പെട്ടത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉഡുപ്പി ജില്ലയിലെ കെമ്മണ്ണുവിൽ ഇന്ന് പുലർച്ചെയാണ് സംഭവം. മാസ്ക് ധരിച്ചെത്തിയ അജ്ഞാതനാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഹസീനയുടെ ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്യുന്നത്. ഉഡുപ്പി എസ്പി സ്ഥലം സന്ദർശിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
[ad_2]