പാചകത്തിന് ഏറ്റവും നല്ല എണ്ണ ഏതാണ് എന്നത് ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ച് വ്യത്യസ്തപ്പെടാം.
എന്നിരുന്നാലും അടുക്കളയിലെ പ്രധാന വസ്തുവാണ് റിഫൈൻഡ് ഓയില്‍ അഥവാ ശുദ്ധീകരിച്ച എണ്ണ. വിവിധ തരം ഭക്ഷണം പാകം ചെയ്യാൻ ഇവ ഉപയോഗിക്കുന്നു. തവിടെണ്ണ, കടുകെണ്ണ, സണ്‍ഫ്ളവര്‍ ഓയില്‍, കോണ്‍ ഓയില്‍, സഫ്ളവര്‍ (Safflower), കനൊല (Canola), സൊയാബീൻ തുടങ്ങിയവയാണ് കൂടുതലായും ഉപയോഗിക്കുന്ന ശുദ്ധീകരിച്ച എണ്ണകള്‍.
ഹെക്‌സേന്‍ പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് റിഫൈൻഡ് ഓയില്‍ ശുദ്ധീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇങ്ങനെ ശുദ്ധീകരിക്കുമ്ബോള്‍ ഇവ റാന്‍സിഡ് പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡ് എന്ന ഗണത്തിലേയ്ക്കു മാറുന്നു. നിങ്ങള്‍ ഒരു മാസത്തേക്ക് ശുദ്ധീകരിച്ച എണ്ണ ഉപേക്ഷിച്ചാല്‍ അത് നിങ്ങളുടെ ശരീരത്തില്‍ എന്ത് ഫലമുണ്ടാക്കുമെന്ന് അറിയാമോ?
* ഹൃദയാരോഗ്യം:
ശുദ്ധീകരിച്ച എണ്ണയില്‍ ട്രാൻസ് ഫാറ്റുകളും പൂരിത കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകങ്ങളാണ്. ഈ എണ്ണയുടെ ഉപയോഗം നിര്‍ത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
* സന്തുലിതമായ ശരീരഭാരം:
ശുദ്ധീകരിച്ച എണ്ണയില്‍ കലോറി കൂടുതലാണ്. ഇത് ദിവസവും ഉപയോഗിക്കുന്നത് ശരീര ഭാരം അമിതമായി വര്‍ധിക്കുന്നതിന് കാരണമാകുന്നു. ഈ എണ്ണ ഒഴിവാക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കും. സ്ഥിരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.
* രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നു:
ശുദ്ധീകരിച്ച എണ്ണ ഇൻസുലിൻ സംവേദനക്ഷമതയെ ബാധിക്കും, അതിനാല്‍ അവ ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താൻ സഹായിക്കും.
* ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു:
ശുദ്ധീകരിച്ച എണ്ണ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ഒഴിവാക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് നമ്മുടെ ചര്‍മത്തിന് തിളക്കം നല്‍കുന്നു. ശുദ്ധീകരിച്ച എണ്ണ വീക്കം, ചര്‍മ പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിക്കുന്നതിനാല്‍, ഇത് ഒഴിവാക്കുന്നത് ചര്‍മത്തെ ഉള്ളില്‍ നിന്ന് ആരോഗ്യകരമായി നിലനിര്‍ത്തും.
* ദഹന ഗുണങ്ങള്‍:
ശുദ്ധീകരിച്ച എണ്ണ ചിലരില്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കും. ഒരു മാസത്തേക്ക് ശുദ്ധീകരിച്ച എണ്ണ പൂര്‍ണമായും ഒഴിവാക്കിയാല്‍, അവരുടെ ദഹനപ്രശ്നങ്ങള്‍ മെച്ചപ്പെടുമെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.
* ശ്രദ്ധിക്കുക:
ഒലിവ് ഓയില്‍, വെളിച്ചെണ്ണ, നെയ്യ്, വെണ്ണ, അവോക്കാഡോ ഓയില്‍ തുടങ്ങിയവ ഇതിന് ബദലായി ഉപയോഗിക്കാം. അതേസമയം, ശുദ്ധീകരിച്ച എണ്ണ ഒഴിവാക്കുകയാണെങ്കില്‍, ഭക്ഷണത്തില്‍ അവശ്യ ഫാറ്റി ആസിഡുകളായ ഒമേഗ -3, ഒമേഗ -6 എന്നിവ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
നമ്മുടെ ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സമീകൃതാഹാരം നിലനിര്‍ത്താൻ അവോക്കാഡോ, നട്സ്, വിത്തുകള്‍, കൊഴുപ്പുള്ള മത്സ്യം എന്നിവ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാനും ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.