കണ്ണുകൾക്ക് അടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റാൻ ചില പൊടിക്കൈകൾ

പ്രായമാകും തോറും കണ്ണിനടിയില്‍ കറുപ്പ് വരുന്നത് സ്വാഭാവികമാണ്. പ്രായമാകുമ്ബോള്‍ നമ്മളുടെ ചര്‍മ്മം നേര്‍ത്തതായി മാറുന്നു. അമിതമായി കംപ്യൂട്ടര്‍, മൊബെെല്‍ ഫോണ്‍ എന്നിവ ഉപയോഗിക്കുന്നതും കണ്ണുകള്‍ക്ക് താഴേ കറുപ്പ് വരുന്നതിന് കാരണമാകുന്നു.

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ചില പൊടിക്കെെകള്‍…

കറ്റാര്‍വാഴ…

കറ്റാര്‍വാഴ ചര്‍മ്മത്തിലെ ഈര്‍പ്പം മെച്ചപ്പെടുത്തുകയും ഇരുണ്ട വൃത്തങ്ങള്‍ നീക്കംചെയ്യുന്നതിനും സഹായിക്കുന്നു. കറ്റാര്‍വാഴയുടെ ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായകമാണ്. അതിനായി കണ്ണുകള്‍ക്ക് താഴെ ജെല്‍ പുരട്ടുക.

റോസ് വാട്ടര്‍…

കണ്ണുകള്‍ക്ക് താഴേയുള്ള കറുപ്പകറ്റാൻ റോസ് വാട്ടര്‍ ഉപയോഗിക്കാം. വിറ്റാമിൻ എ, സി എന്നിവയാല്‍ സമ്ബുഷ്ടമായതിനാല്‍ കണ്ണുകള്‍ക്ക് താഴെയുള്ള കറുപ്പ് അകറ്റാൻ സഹായിക്കുന്നു. കണ്ണിന് താഴെയുള്ള ഭാഗത്ത് ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച്‌ റോസ് വാട്ടര്‍ പുരട്ടി രാത്രി മുഴുവൻ വിടുക. അടുത്ത ദിവസം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

വെള്ളരിക്ക…

വെള്ളരിക്ക കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാൻ ഏറ്റവും നല്ലതാണ്. കുക്കുമ്ബര്‍ പ്രകൃതിദത്തമായ ചര്‍മ്മ ടോണറാണ്. കൂടാതെ കറുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങള്‍ വെള്ളരിക്കയിലുണ്ട്. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാൻ ഇത് സഹായിക്കും.