[ad_1]
ഇന്ന് വിപണിയില്‍ സുലഭമായ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ പരസ്യം നോക്കിയാല്‍ ഒരു കാര്യം മനസ്സിലാകും. അതില്‍ മിക്കതിലും കറ്റാര്‍വാഴയുടെ സാന്നിധ്യം ഉണ്ടാകും എന്നാണ് അവകാശപ്പെടുന്നത്. കറ്റാര്‍വാഴയ്ക്ക് ഒട്ടേറെ ഗുണങ്ങള്‍ ഉണ്ട് എന്നതൊരു സത്യമാണ്. കറ്റാര്‍വാഴ ജ്യൂസ് പോലും ഇന്ന് ഏവര്‍ക്കും സുപരിചിതമായ ഒന്നാണ്. ആറായിരം വര്‍ഷങ്ങളായി ഔഷധമായും സൗന്ദര്യരസക്കൂട്ടായും ഉപയോഗിക്കുന്ന ചെടികൂടിയാണിത്. വരണ്ട കാലാവസ്ഥയിലും വളരുന്ന ഇത് ഒരിനം കള്ളിമുള്‍ച്ചെടിയാണ്. മിക്കവരും കരുതിയിരിക്കുന്നത് കറ്റാര്‍ വാഴ മുടിവളരാന്‍ മാത്രമുള്ള ഔഷധ സസ്യമാണെന്നാണ്. എന്നാല്‍, കറ്റാര്‍വാഴയ്ക്ക് മറ്റ് പല ഔഷധ ഗുണങ്ങളും ഉണ്ട്.
കറ്റാര്‍വാഴ നെഞ്ചെരിച്ചില്‍ തടയുന്നു. ഉദര വ്രണങ്ങളെ സുഖപ്പെടുത്തുന്നു. അസിഡിറ്റി മൂലം ഉണ്ടാകുന്ന ദഹനക്കേട് അകറ്റുന്നു. പൊള്ളല്‍ വേഗം സുഖപ്പെടുത്തുന്നു. ആര്‍ത്തവവേദന അകറ്റുന്നു. സന്ധികളിലുണ്ടാക്കുന്ന വീക്കം കുറയ്ക്കുന്നു. ഇതിന് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം കുറയ്ക്കുന്നു.
കറ്റാര്‍വാഴ നീരും പച്ചമഞ്ഞളും അരച്ചു ചേര്‍ത്ത ലേപനം വ്രണങ്ങളും കുഴിനഖവും മാറാന്‍ വെച്ചുകെട്ടിയാല്‍ മതി. ഇലനീര് പശുവിന്‍ പാലിലോ ആട്ടിന്‍പാലിലോ ചേര്‍ത്ത് സേവിച്ചാല്‍ അസ്ഥിസ്രാവത്തിന് ശമനമുണ്ടാകും. നിര്‍ജലീകരണം തടയും. കറ്റാര്‍വാഴ ജ്യൂസില്‍ പൊട്ടാസ്യം ഉണ്ട്. ബ്ലഡ് ഫ്‌ലൂയിഡ് ബാലന്‍സ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
കറ്റാര്‍വാഴ നീരിനോടൊപ്പം അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്ക്കും ദഹനപ്രശ്നങ്ങള്‍ക്കും പരിഹാരമാകും. പ്രത്യേകിച്ച് ശൈത്യകാലത്താണ് ദഹനപ്രശ്നങ്ങള്‍ ഗുരുതരമാകുന്നത്. എന്നാല്‍, എന്നും രാവിലെ കറ്റാര്‍വാഴ ജ്യൂസ് കഴിയ്ക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കറ്റാര്‍വാഴയിലടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും സഹായിക്കുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. കറ്റാര്‍വാഴയില്‍ നീര്‍ക്കെട്ടും വേദനയും ശമിപ്പിക്കുന്ന ഘടകങ്ങളുണ്ട്.
[ad_2]