കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിൽ ഒഴിവുകൾ. രണ്ട് വർഷത്തേക്കുള്ള കരാർ നിയമനമാണ്. നിലവിൽ വിവിധ തസ്തികകളിലായി അഞ്ച് ഒഴിവുകളാണ് ഉള്ളത്. തസ്തിക, യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദാംശങ്ങൾ അറിയാം.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ , ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ എഞ്ചിനിയറിങ് തസ്തികയിലാണ് ഒഴിവുകൾ. അഞ്ച് തസ്തികകളിലും ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. അതത് വിഷയത്തിൽ ഒന്നാം ക്ലാസോടെ ബിരുദമാണ് യോഗ്യ. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപയാണ് ശമ്പളമായി ലഭിക്കുക.
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 41 വയസാണ്. എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. ഏപ്രിൽ 30 ആണ് അവസാന തീയതി.
അപേക്ഷ ലിങ്ക്
https://cmd.kerala.gov.in/wp-content/uploads/2025/04/KMML-Recruitment-Notification-V2.pdf
വിജ്ഞാപനം വിശദമായി വായിച്ച് അപേക്ഷിക്കുക.
കുടുംബശ്രീയിൽ അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ
കുടുംബശ്രീ സംസ്ഥാന മിഷനിൽ അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ (അനിമൽ ഹസ്ബന്ററി) തസ്തികയിൽ ഒഴിവ്. ഒരു ഒഴിവാണ് ഉള്ളത്. കരാർ നിയമനമാണ്. വെറ്റിനറി സയൻസ്, ഫിഷറീസ്, ഡയറി ടെക്നോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 40 വയസാണ്.
മൃഗസംരക്ഷണം മേഖലയൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപയാണ് ശമ്പളം.
കുടുംബശ്രീ മിഷനിലെ മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക, നൂതന ആശയങ്ങൾ വികസിപ്പിക്കുക, പദ്ധതി ആസൂത്രണം ചെയ്യുക, പോളിസിതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കു, സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഫീൽഡ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക ഇതെല്ലാമാണ് ജോലി
അപേക്ഷ ഫീസ് 500 രൂപയാണ്. www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പരീക്ഷഫീസും അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 21 ആണ്. കൂടുതൽ വിവരങ്ങൾക്ക് –https://cmd.kerala.gov.in/wp-content/uploads/2025/04/Kudumbashree-SAPM-Animal-Husbandry.pdf
ഫാമിലി കൗൺസലിംഗ് സെന്ററുകളിൽ കൗൺസലർ നിയമനം
ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിയുമായി ബന്ധപ്പെട്ട ഫാമിലി കൗൺസലിംഗ് സെന്ററുകളിലേക്ക് കൗൺസലർമാരുടെ നിയമനം. കെൽസയുടെ നിർദ്ദിഷ്ട പദ്ധതിയായ ‘സമവായം’നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് നിയമനം.
വിദ്യാഭ്യാസ യോഗ്യത- സൈക്കോളജിയിൽ ബി എ/ ബി എസ് സി (ഫുൾ ടൈം), സൈക്കോളജിയിൽ എം എ / എം.എസ് സി (ഫുൾ ടൈം) ക്ലിനിക്കൽ / കൗൺസലിംഗ് അല്ലെങ്കിൽ അപ്ലൈഡ് സൈക്കോളജിയിൽ വൈദഗ്ദ്ധ്യം അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം (ഫുൾ ടൈം). ഫാമിലി കൗൺസലിംഗിൽ പി ജി സർട്ടിഫിക്കറ്റ്/ ഡിപ്ലോമ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രവൃത്തിപരിചയം- പ്രശസ്തമായ ആശുപത്രികളിൽ / മാനസികാരോഗ്യ സേവനങ്ങൾ നൽകുന്ന ക്ലിനിക്കുകളിൽ കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് വർഷം വരെ ജോലി പരിചയം ആവശ്യമാണ് . ഫാമിലി ആന്റ് റിലേഷൻഷിപ്പ് കൗൺസലിംഗിൽ പരിചയം ഉള്ളവർക്ക് മുൻതൂക്കമുണ്ട്.
പ്രായപപരിധി- 30 വയസിൽ കൂടുതൽ ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓണറേറിയമായി ദിവസം 1,500 രൂപ ലഭിക്കും. ജില്ലാ നിയമ സേവന അതോറിറ്റി, സെക്രട്ടറിയുടെ വർക്ക് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം നൽകുന്നത്. താൽപര്യമുള്ള അപേക്ഷകർ മുകളിൽ പറഞ്ഞ യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഏപ്രിൽ 26ന് വൈകുന്നേരം അഞ്ച് മണിക്കകം നേരിട്ടോ, തപാലിലോ സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, ആലപ്പുഴ ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 0477 2262495