കൊല്ലം : ലഹരിക്കെതിരെ രക്തദാന സന്ദേശവുമായി എഐഎസ്എഫ് കൊല്ലം ജില്ല കമ്മറ്റി. ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ രക്തദാന സന്ദേശ ക്യാമ്പ് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ രക്തദാനം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചുവരുന്ന രാസലഹരി ഉപയോഗത്തിനെതിരെ വ്യത്യസ്തങ്ങളായ ക്യാമ്പയിനുകളാണ് എഐഎസ്എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നത്.
ആദ്യഘട്ടത്തിൽ ജില്ലാ ആശുപത്രി,പാരിപ്പള്ളി മെഡിക്കൽ കോളേജ്, പുനലൂർ താലൂക്ക് ആശുപത്രി, കൊട്ടാരക്കര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ജില്ലാ ആശുപത്രിയിൽ നടന്ന ആദ്യഘട്ട രക്തദാന ക്യാമ്പിന് എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് മഠത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായിട്ടുള്ള അരുണിമ,ഗംഗ,അൽ അമീൻ തുടങ്ങിയവർ നേതൃത്വം നൽകി.