കേരള പോലീസിന്റെ പേരിൽ സൈബർ തട്ടിപ്പ്

എറണാകുളം : കേരള പോലീസിന്റെ പേരിൽ
വീണ്ടും സൈബർ തട്ടിപ്പിന് ശ്രമം.കാക്കനാട് ചെമ്പുമുക്ക് സ്റ്റാന്റിലെ ഓട്ടോ തൊഴിലാളിയായ സന്തോഷിൽ നിന്നുമാണ് നിയമ ലംഘനത്തിന്റെ പേരിൽ പണം തട്ടാൻ ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ സന്തോഷിന്റെ ഓട്ടോ നിയമലംഘനം നടത്തിയെന്നും, 1000 രൂപ പിഴ അടക്കണമെന്നും ചൂണ്ടിക്കാട്ടി വാട്ട്സപ്പ് സന്ദേശം എത്തിയത്.വിഷു ദിവസം നിയമ ലംഘനം നടത്തിയെന്നാണ് മെസേജിൽ പറഞ്ഞിരുന്നത്.എന്നാൽ വിഷുവിന് സന്തോഷ് ഓട്ടോ ഓടിക്കാത്തതിനാൽ മെസേജ് കാര്യമാക്കിയില്ല.പിന്നീട് ചെല്ലാൻ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് വാഹൻ ചെല്ലാൻ എന്നപേരിൽ അയച്ചിരിക്കുന്നു ഫയൽ തുറക്കാൻ ശ്രമിച്ചു.ഒന്നും കാണാതായതോടെ ശ്രമം ഉപേക്ഷിച്ചു. എന്നാൽ രാത്രി 12 മണിമുതൽ നിർത്താതെ ഫോൺ കോളുകൾ വന്നെങ്കിലും അദ്ദേഹം ഫോൺ എടുക്കാൻ തെയ്യാറായില്ല.തുടർന്ന് രാവിലെ പത്രവാർത്തകൾ കണ്ടതോടെ അക്കൗണ്ടിലെ പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി.തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. പണം നഷ്ടപ്പെടാത്തതിനാൽ ഫോൺ ഫോർമാറ്റ് ചെയ്യാൻ പോലീസ് നിർദേശിക്കുകയായിരുന്നു കഴിഞ്ഞ ദിവസം എറണാകുളത്ത് രണ്ടുപേരിൽ നിന്നായി 1,81500 രൂപ നഷ്ടപ്പെട്ടു.കാക്കനാട് എൻ.ജി.ഓ കോട്ടേഴ്സ് സ്വദേശി അൻവറിനും, മട്ടാഞ്ചേരിയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി എന്നിവരിൽ നിന്നുമാണ് 1,81,500 രൂപ
നഷ്‌ടപ്പെട്ടത്.