കൊച്ചി : ഡാൻസ് ഓഫ് സംഘത്തെ കണ്ട് റൂമിൽ നിന്ന് ഇറങ്ങി നടൻ ഷൈൻ ടോം ചാക്കോ.
കൊച്ചിയിലെ പി ജി വി വേദാന്ത ഹോട്ടലിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഹോട്ടലിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ ഡാൻസാഫ് സംഘം ഷൈൻ ടോം ചാക്കോയുടെ മുറിയ്ക്ക് പുറത്തെത്തി വിളിച്ചെങ്കിലും, വാതിൽ തുറക്കാതെ ജനൽ വഴി രണ്ടാം നിലയിലേക്ക് ചാടുകയും അവിടെനിന്ന് പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായ ഡാൻസ് സംഘത്തിന് നിരീക്ഷണത്തിലായിരുന്നു ഷൈൻ ടൈം ചാക്കോ ഉൾപ്പെടെയുള്ള ചില നടന്മാർ. ഇവരുടെ നീക്കങ്ങൾ പരിശോധിച്ചു വരുന്നതിനിടയിലാണ് കല്ലൂരിലെ ഹോട്ടലിൽ നടക്കുന്ന ലഹരി പാർട്ടിയിൽ നടൻ പങ്കെടുക്കുന്നുണ്ടന്ന വിവരം ലഭിച്ചത്. തുടർന്നായിരുന്നു പരിശോധന.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഓടി രക്ഷപ്പെട്ടത് നടനാണെന്ന് തിരിച്ചറിഞ്ഞത്. മറ്റൊരാളുടെ പേരിൽ ബുക്ക് ചെയ്ത റൂമിലാണ് ഷൈൻ ടോം ചാക്കോ ഉണ്ടായിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.