ആര്യങ്കാവ് ചെക്ക്‌പോസ്റ്റിൽ കള്ളപ്പണവേട്ട: രേഖകളില്ലാത്ത പണം പിടികൂടി

ആര്യങ്കാവ് : തമിഴ്നാട്ടിൽ നിന്നും കാറിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 15,10,000 രൂപ എക്സൈസ് പിടികൂടി.
സംഭവത്തിൽ വിരുദനഗർ സ്വദേശിയായ പാണ്ഡ്യൻ എന്നയാൾ   പിടിയിലായി.
എക്സൈസ് ഇൻസ്പെക്ടർ ആർ രജിത്തിന്റെ നേതൃത്വത്തിൽ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള സ്കോർപിയോ വാഹനത്തിൽ നിന്ന് രേഖകൾ ഇല്ലാത്ത നിലയിൽ പണം കണ്ടെത്തിയത്.
പരിശോധനയിൽ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ ഗോപൻ, പ്രേം  നസീർ , ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ സജീവ്, സന്ദീപ് കുമാർ , ശ്രീലേഷ് എന്നിവരും ട്രെയിനിങ് ഇൻസ്പെക്ടർ മാരായ മിഥുൻ അജയ്, അഫ്സൽ,  ബിസ്മി ജസീറ , ആൻസി ഉസ്മാൻ എന്നിവരും പങ്കെടുത്തു.