എഡിജിപി എം.ആർ അജിത്ത് കുമാർ കുറ്റവിമുക്തൻ

തിരുവനന്തപുരം : എഡിജിപി എം.ആർ അജിത്ത് കുമാർ കുറ്റവിമുക്തൻ. വിജിലൻസ് റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു.
അനധികൃത സ്വത്തു സമ്പാദനം, കവടിയാറിലെ വീട് നിര്‍മാണം എന്നിവയടക്കമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.
ക​വ​ടി​യാ​റി​ലെ ആ​​യാ​റി​ലെ ആ​ഡം​ബ​ര വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി എ​സ്.​ബി.​ഐ​യി​ൽ നി​ന്ന് ഒ​ന്ന​ര​ക്കോ​ടി വാ​യ്പ എ​ടു​ത്തി​ട്ടു​ണ്ട്. വീ​ട്​ നി​ർ​മാ​ണം യ​ഥാ​സ​മ​യം സ​ർ​ക്കാ​റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും സ്വ​ത്ത്​ വി​വ​ര പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കു​റ​വ​ൻ​കോ​ണ​ത്ത് ഫ്ലാ​റ്റ് വാ​ങ്ങി പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ര​ട്ടി​വി​ല​യ്​​ക്ക് മ​റി​ച്ച്​​വി​റ്റു എ​ന്നും ഇ​തു​വ​ഴി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചു​വെ​ന്നു​മു​ള്ള ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. 2009ലാ​ണ് കോ​ണ്ടൂ​ർ ബി​ല്‍ഡേ​ഴ്സു​മാ​യി ഫ്ലാ​റ്റ് വാ​ങ്ങാ​ൻ 37 ല​ക്ഷം രൂ​പ​ക്ക് ക​രാ​ർ ഒ​പ്പി​ടു​ന്ന​ത്. ഇ​തി​നാ​യി 25 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തു. 2013ൽ ​ക​മ്പ​നി ഫ്ലാ​റ്റ് കൈ​മാ​റി. പ​ക്ഷേ, ഫ്ലാ​റ്റ് സ്വ​ന്തം പേ​രി​ലേ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ വൈ​കി എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. നാ​ല്​ വ​ർ​ഷം താ​മ​സി​ച്ച​ശേ​ഷം 2016ലാ​ണ് 65 ല​ക്ഷം രൂ​പ​ക്ക് ഫ്ലാ​റ്റ് വി​ൽ​ക്കു​ന്ന​ത്. വി​ല്‍പ​ന​ക്ക് പ​ത്ത് ദി​വ​സം മു​മ്പ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ്വ​ന്തം പേ​രി​ലേ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​നി​ട​യി​ലെ മൂ​ല്യ​വ​ര്‍ധ​ന​യാ​ണ് ഫ്ലാ​റ്റി​ന്‍റെ വി​ല​യി​ലു​ണ്ടാ​യ​ത്. സ​ർ​ക്കാ​റി​നെ അ​റി​യി​ക്കു​ന്ന​ത​ട​ക്കം എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചി​ട്ടു​ണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ആരോപണങ്ങള്‍ ഉന്നയിച്ച പി.വി.അന്‍വര്‍ എംഎല്‍എ പിന്നീടു പ്രത്യേക സംഘത്തിനു നല്‍കിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. തുടർന്ന് സർക്കാരിന്റെ അനുമതിയോടെ വിജിലന്‍സ് അന്വേഷണത്തിനു സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് നിർദ്ദേശം നൽകിയത്.