കോഴിക്കോട് : വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിംലീഗിന്റെ പ്രതിഷേധ റാലി ഇന്ന് കോഴിക്കോട്. നിയമ പോരാട്ടത്തിനൊപ്പം രാഷ്ട്രീയ പോരാട്ടവും നടത്താനാണ് ലീഗിന്റെ തീരുമാനം. ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ജനകീയ പോരാട്ടം ആവശ്യമാണെന്നും പി എം എ സലാം പറഞ്ഞു.
ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതനിരപേക്ഷയെ തകർക്കാൻ ഉതകുന്ന തരത്തിലുള്ള നിയമഭേദഗതികൾ കൊണ്ടുവന്ന് രാജ്യത്തെ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് കേന്ദ്ര ഭരണകൂടം പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് സംഘടിപ്പിക്കുന്ന മഹാ റാലിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നും സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. വഖഫ് നിയമ ഭേദഗതി നിയമത്തിനെതിരെ ലീഗ് സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.
റാലിയുടെ ഭാഗമായുള്ള പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും