തൃശ്ശൂർ : ആതിരപ്പള്ളി വഞ്ചിക്കടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സംഘത്തിലെ യുവാവിനും യുവതിക്കും കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം.
കാട്ടാന കൂട്ടമാണ് ഇരുവരെയും ആക്രമിച്ചത് .
ശാസ്താംപൂവ് ഉന്നതിയിലെ അംബികയും സതീഷുനുമാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് 7 മണിയോടെ ആയിരുന്നു സംഭവം.
വനവിഭവങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി കാട്ടിനുള്ളിൽ കുടിലുകെട്ടി താമസിക്കുകയായിരുന്നു.രാത്രി പെട്ടന്ന് ഉണ്ടായ ആക്രമണത്തിൽ പതറി പോകുകയായിരുന്നു ഇവരെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസവും കാട്ടിൽ തേനെടുക്കാൻ പോയ യുവാവിനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.അടിച്ചില്‍തോട്ടില്‍ സ്വദേശി തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്.. തേന്‍ ശേഖരിച്ച് മടങ്ങുമ്പോള്‍ യുവാവിനെ കാട്ടാന ആക്രമിച്ചത്.
വനപാലകരും പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.
Next Post