ബില്ലുകളിൽ ഒപ്പിടാൻ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

ദില്ലി : ബില്ലുകളിൽ ഒപ്പിടാൻ രാഷ്ട്രപതിക്കും സമയപരിധി. നിയമസഭാ പാസാക്കിയ ബില്ലുകൾ ഒപ്പിടാൻ ഗവർണർക്ക് പിന്നാലെ രാഷ്ട്രപതിക്കും സമയം നിശ്ചയിച്ച് സുപ്രീംകോടതി .
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചാൽ മൂന്നു മാസത്തിനകം തീരുമാനമെടുക്കണം അതേസമയം ഓർഡിനൻസുകളിൽ മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.കാലതാമസം ഒഴിവാക്കാനാണ് നടപടയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭ പാസാക്കിയ ബില്ലുകളിൽ മൂന്നു മാസത്തിനകം ഗവർണർ തീരുമാനമെടുക്കണമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ബില്ലുകൾ തന്നിഷ്ടപ്രകാരം നീണ്ടകാലത്തേക്ക് പിടിച്ചുവയ്ക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്ത തമിഴ്നാട് ഗവർണർ ആർ. എൻ.രവിയുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലായിരുന്നു ഗവർണർക്കെതിരെ സുപ്രീംകോടതിയുടെ ഉത്തരവ്.ഇതിന്റെ തുടർച്ചയായിട്ടാണ് രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്.