വീണ വിജയന് തിരിച്ചടി ; സി എം ആർ എൽ സമർപ്പിച്ച ഹർജിയിൽ സ്റ്റേ ഇല്ല

ദില്ലി : മാസപ്പടിക്കേസിൽ സിഎംആർഎൽ സമർപ്പിച്ച ഹർജിയിൽ സ്റ്റേ ഇല്ല
ഹർജി ഈ മാസം 21 ലേക്ക് മാറ്റി.
തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽഎ ദില്ലി ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുയായിരുന്ന. ജസ്റ്റിസ് ഗിരീഷ് കട്ട്വാലിയ ആണ് ഹർജി മാറ്റിവെച്ചത്. തുടർന്ന് ഹർജി സുബ്രഹ്മണ്യൻ പ്രസാദിന്റെ ബെഞ്ചിലേയ്ക്ക് മാറ്റി. സി എം ആർ എൽ ന്റെ ആവശ്യപ്രകാരമാണ് ബെഞ്ച് മാറ്റിയത്.
നേരത്തെ ഹർജി പരിഗണിച്ച സുബ്രഹ്മണ്യൻ പ്രസാദ് ഹൈക്കോടതി നിർദ്ദേശം വരുന്നതുവരെ എസ്എഫ്ഐഒ അന്വേഷണം പാടില്ലെന്ന് വാക്കൾ നിർദ്ദേശം നൽകിയിരുന്നതായി സിഎംആർഎൽ അഭിഭാഷകൻ കപിൽ സിബിൽ കോടതിയെ അറിയിച്ചു. തുടർന്നാണ് ഹർജി സുബ്രഹ്മണ്യൻ പ്രസാദിന്റെ ബെഞ്ചിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിട്ടത്.