പത്തനംതിട്ട : ആത്മഹത്യാശ്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു . തിരുവല്ല ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ആർ ആർ രതീഷിനെയാണ്പത്തനംതിട്ട ചിറ്റാറിലെ വീട്ടിൽ ആത്മഹത്യ ശ്രമം നടത്തിയത്. സംഭവ സമയത്ത് വീട്ടിൽ അമ്മ മാത്രമാണുണ്ടായിരുന്നത്. അമ്മയുടെ ബഹളം കേട്ട് എത്തിയ സമീപവാസികൾ രതീഷിനെ റാണിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ വഴിയിൽവെച്ച് മരണസംഭവിക്കുകയായിരുന്നു. രണ്ടുമാസമായി അനധികൃത അവധിയിലായിരുന്ന രതീഷിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.അന്വേഷണം ആരംഭിച്ചതായും ഉന്നത ഔദ്യോഗസ്ഥർ അറിയിച്ചു