പാലക്കാട് : കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പാലക്കാട് മുണ്ടൂർ പഞ്ചായത്തിൽ ഹർത്താൽ. സിപിഎം ന്റെ നേതൃത്വത്തിലാണ് ഹർത്താൽ.23വയസ്സുള്ള അലനാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
അലനും അമ്മ വിജനയും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങും വഴിയാണ് കാട്ടാനയുടെ ആക്രമുണ്ടായത്. ആക്രമണത്തിൽ അലൻ മരണപ്പെടുകയും , അമ്മ വിജിനക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അലന് കാട്ടാനയുടെ കുത്തേറ്റത് എന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. കൂട്ടംതെറ്റി വന്ന ഒറ്റയാനായിരുന്നു ആക്രമണം നടത്തിയത്.
ആർ ആർ ടി ഉദ്യോഗസ്ഥരുടെ വീഴ്ചയെ തുടർന്നാണ് യുവാവ് മരിക്കാൻ ഇടയായതെന്നാണ് പ്രദേശവാസികളുടെ ആരോപണം. നിരന്തരമായി വന്യമൃഗങ്ങളുടെ ആക്രമണമുള്ള മുണ്ടൂരിൽ പ്രത്യേക നിരീക്ഷണ സംവിധാനം വനംവകുപ്പിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരുന്നു . എന്നാൽ ആന ഇറങ്ങിയ വിവരം നിരീക്ഷണ ഉദ്യോഗസ്ഥർ അറിഞ്ഞിട്ടും പ്രദേശവാസികളെ അറിയിച്ചില്ലന്നും അവർ പറഞ്ഞു.
ഗുരുതര പരിക്കേറ്റ വിജിനയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Next Post