കാസർഗോഡ്: മായിപ്പാടിയിൽ കാറിൽ എംഡിഎംഎ കടത്തിക്കൊണ്ട് വന്ന രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശികളായ അഷ്റിൻ അൻവാസ്.പി.എം(32), ഹമീർ.എൻ (29) എന്നിവരാണ് 2.419 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. കാസർകോഡ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജെ.ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ രഞ്ജിത്.കെ.വി, കെമു യൂണിറ്റിലെ പ്രിവന്റീവ് ഓഫീസർ മുഹമ്മദ് കബീർ.ബി.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ.എ.വി, അമൽജിത്ത്.സി.എം, ഷംസുദ്ദീൻ.വി.ടി, അജയ്.ടി.സി, നിഖിൽ.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മൈക്കിൾ ജോസഫ് തുടങ്ങിയവർ ഉണ്ടായിരുന്നു.