കൊല്ലം : വാട്സ്ആപ്പ് വഴി പണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർ എൻ. ദേവീദാസിന്റെ പേരിലും സന്ദേശം. പള്ളിമൺ വില്ലേജ് ഓഫീസർക്കാണ് സന്ദേശം ലഭിച്ചത്. അടിയന്തര മീറ്റിംഗിൽ പങ്കെടുക്കുന്നത് കൊണ്ട് ഫോൺ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നും അടിയന്തരമായി പണം ട്രാൻസ്ഫർ ചെയ്ത് നൽകണം എന്ന്ആവശ്യപ്പെട്ടായിരുന്നു സന്ദേശം. വിവരം അറിഞ്ഞ ജില്ലാ കലക്ടർ സിറ്റി പോലീസ് കമ്മീഷണറെ അറിയിച്ചു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
സൈബർ കുറ്റവാളികൾ സജീവമാണെന്നും എല്ലാ വിഭാഗം ജനങ്ങളും തട്ടിപ്പിന് ഇരയാകാതെ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.
Next Post