തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ 5 കിലോഗ്രാമിലധികം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഒഡീഷ ഖര സഹാപൂർ സ്വദേശിയായ സുരേഷ് ഖിലർ (20) എന്നയാളാണ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ജെ.റോയിയും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.സുദർശനകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കെ.കെ.വത്സൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുരേഷ് കുമാർ.വി.എസ്, അഫ്സൽ, സിവിൽ എക്സൈസ് ഓഫീസർ കണ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ചിഞ്ചു എന്നിവരും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.