കെഎസ്ആർടിസി ബസിൽ കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

കൊല്ലം : കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ട് വന്ന 2 കിലോഗ്രാമിലധികം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു.ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കൊല്ലം ഏരൂർ സ്വദേശിയായ സജീവ് കുമാർ എന്നയാൾ കഞ്ചാവുമായി പിടിയിലായത്. ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ ജി.ഉദയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഷിബു പാപ്പച്ചൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രേം നസീർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സജീവ്.സി.എം, സന്ദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു എന്നിവർ പരിശോധനയിൽ പങ്കെടുത്തു