കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടി. ഇന്റർ പോളിന്റെ സഹായത്തോടെ കേരള പോലീസ് ദുബായിൽ എത്തിയാണ് മൂവാറ്റുപുഴ സ്വദേശിയായ പ്രതിയെ പിടികൂടിയത്.
2022ൽ ആണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കുള്ള സമയത്ത് അതിക്രമിച്ച് കയറിയാണ് പീഡിപ്പിച്ചത്.
അതിനുശേഷം പോലീസിനെ വെട്ടിച്ച് അബുദാബിയിലേക്ക് കടന്ന പ്രതിയെ ഒന്നര വർഷത്തിന് ശേഷമാണ് കേരള പോലീസ് ദുബായിലെത്തി പിടികൂടിയത്.