ലഹരി മാഫിയ തലവൻ നൈജീരിയൻ സ്വദേശി ഇരവിപുരം പോലീസ് പിടിയിൽ

കൊല്ലം : കേരളത്തിലേക്ക് വൻ തോതിൽ സിന്തറ്റിക് ഡ്രഗ്സുകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശി പിടിയിൽ. അഗ്ബെദോ സോളമൻ(29) നെയാണ് ഇരവിപുരം പൊലീസ് ഡൽഹിയിൽ എത്തി പിടികൂടിയത്.
നൈജീരിയൻ സ്വദേശികൾ കൂടുതലായി താമസിക്കുന്ന ഉത്തം നഗർ ഹസ്ത്തുൽ വില്ലേജിൽ നിന്നാണ് പ്രതിയെ ഇരവിപുരം പോലീസ് സാഹസികമായി കീഴടക്കിയത്.
കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയിൽ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ കിരൺ നാരായണൻ്റെ നിർദ്ദേശ പ്രകാരം ഇരവിപുരം സ.ഐ രാജീവും സംഘവും മാർച്ച് 25 ന് ഡൽഹിയിൽ എത്തി. ദിവസങ്ങളോളം അവിടെ താമസിച്ച് നടത്തിയ രഹസ്യ അന്വഷണത്തിന് ഒടുവിലാണ് ലഹരി കടത്തിലെ മുഖ്യകണ്ണിയായ അഗ്ബെദോ സോളമൻ പിടിയിലായത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്നത് അഗ്ബെദോ യുടെ സംഘമാണെന്നാണ് പോലീസിന്റെ നിയമനം.
ഇരവിപുരം എസ്. എച്ച്. ഒ രാജീവ്‌, സിബിൾ പോലീസ് ഓഫീസർമാരായ സുമേഷ്, വിക്ടർ, ഷാൻ അലി, സജിൻ, സുമേഷ്, എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്