കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും

കൊല്ലം : കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് പതിനഞ്ച് വർഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ. ചിതറ വളവുപച്ച പേഴുംമൂട് വളവിൽ  ഹെബി നിവാസിൽ ഹെബി മോൻ (44), നെയ്യാറ്റിൻകര മഞ്ചവിളാകത്ത് കിഴക്കുംകര പുത്തൻവീട്ടിൽ ഷൈൻ (38).
എന്നിവരെയാണ് കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് പി എൻ വിനോദ് ശിക്ഷിച്ചത്.

2023 ഏപ്രിൽ ആയിരുന്നു സംഭവം
കാറിലെ രഹസ്യഅറയിൽ 53.860 കിലോ കഞ്ചാവ്  കടത്തി കൊണ്ടുവരുന്നതിനിടെ എം.സി റോഡിൽ നിലമേൽ ക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു പ്രതികൾ പിടിയിലായത്. കാറിൻ്റെ അടിഭാഗത്ത് നിർമ്മിച്ച രഹസ്യ അറകളിലായിരുന്നു 26 പാക്കറ്റുകളിലായി കഞ്ചാവ് സൂക്ഷിച്ചു വച്ചിരുന്നത്.
ചടയമംഗലം പോലീസ് സബ് ഇൻസ്പെക്‌ടർ എം. മോനിഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്. പോലീസ് ഇൻസ്പെക്‌ടർമാരായ ജി സുനിൽ എൻ.സുനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.എസ് സനൽകുമാർ എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്‌ടർ ദീപ്‌തിയായിരുന്നു പ്രോസിക്യൂഷൻ സഹായി.