കൊല്ലം: മെഡിട്രീന ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാർക്കായുള്ള “മെഡിട്രീന മെഡിസിൻ അപ്ഡേറ്റ് 2025” സംഘടിപ്പിച്ചു. മാർച്ച് 15 ശനിയാഴ്ച വൈകിട്ട് 3:00 മണി മുതൽ 9:00 മണി വരെ കൊട്ടിയം ബ്രൂക്ക് സെറിൻ ഹോട്ടലിലാണ് സെമിനാർ നടന്നത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുക്കുകയും, വിഷയാവതരണം നടത്തുകയും ചെയ്തു. മെഡിട്രീന ഗ്രൂപ്പ് സി ഇ ഓ ഡോ മഞ്ജു പ്രതാപ് പരിപാടി ഉദ്‌ഘാടനം നിർവഹിച്ചു. മെഡിട്രീന ഗ്രൂപ്പ് സാരഥിയും, പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനുമായ
ഡോ പ്രതാപ് കുമാർ മോഡറേറ്ററായ സെമിനാറിൻ്റെ ഓർഗനൈസിംഗ് സെക്രട്ടറി, കൺസൾട്ടൻറ് നെഫ്രോളജിസ്റ്റും, കിഡ്‌നി ട്രാൻസ്‌പ്ലാൻറ് വിദഗ്ദ്ധനുമായ ഡോ റെമി ജോർജായിരുന്നു. പ്രശസ്ത ഗ്യാസ്‌ട്രോ സർജൻ ഡോ ബൈജു സേനാധിപൻ, ഡോ മനു, ഡോ അനൂപ് സുഗുണൻ, ഡോ സഞ്ജു, ഡോ ഷെഫിൽ ഷറഫ്, ഡോ ലുലു സിറിയക് തുടങ്ങിയ പ്രഗത്ഭ ഡോക്ടർമാർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ആരോഗ്യരംഗത്തെ നൂതന സമ്പ്രദായങ്ങളും, പുരോഗതികളും സെമിനാറിൽ ചർച്ചാവിഷയമായി. സെമിനാറിൻ്റെ ഭാഗമായി ഇഫ്താർ സംഗമവും,ഡിന്നറും ഒരുക്കിയിരുന്നു.